കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഗൃഹപ്രവേശം

0

പ്രളയാനന്തര കേരളത്തിന്റെ പുന സൃഷ്ടിക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ ഗൃഹ പ്രവേശനം വെള്ളമുണ്ടയില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. 50 ദിവസത്തിനുള്ളില്‍ മനോഹരമായ വീട് നിര്‍മ്മിച്ചു നല്‍കിയ വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്കിന്റെ പാത എല്ലാവരും പിന്തുടരണമെന്ന് സബ് കളക്ടര്‍ പറഞ്ഞു.
വെള്ളമുണ്ട പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മംഗലശ്ശേരി ജറിയത് എന്ന വീട്ടമ്മയ്ക്ക് 5ലക്ഷം രൂപ മുടക്കി 50 ദിവസം കൊണ്ട് എല്ലാ സൗകര്യങ്ങളോടു കൂടിയ വീട് നിര്‍മ്മിച്ചു നല്‍കിയത്. ജില്ലയില്‍ പുനര്‍നിര്‍മ്മാണം നടക്കുന്ന 800 വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടാണിത്. സമയബന്ധിതമായി വളരെ പെട്ടെന്ന് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ ബാങ്ക് ഭരണസമിതിയെയും കരാറുകാരനെയും സബ് കളക്ടര്‍ അനുമോദിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, ബാങ്ക് പ്രസിഡണ്ട് കെ.സി കുഞ്ഞബ്ദുള്ള ഹാജി അടക്കമുള്ള ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!