ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
പനമരം ആര്യന്നൂര്‍ നടയില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് ഓട്ടോ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പനമരം ചെറുകാട്ടൂര്‍ കോളനി കുളിയന്‍ (52),കൊയിലേരി ഊര്‍പ്പള്ളി തങ്കച്ചന്‍ (55),വെളളമുണ്ട ഏഴേനാല്‍ സ്വദേശി ചന്ദ്രബാബു (55)എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.പരിക്കേറ്റവരെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.ഒരേ ദിശയില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ പിന്‍ ഭാഗത്ത് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.