സിഒഎ ജില്ലാ കണ്‍വെന്‍ഷന്‍ സ്വാഗതസംഘം രൂപീകരിച്ചു
മാര്‍ച്ച് 6ന് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘരൂപീകരണ യോഗം സി.ഒ.എ മാനന്തവാടി ഓഫീസില്‍ നടന്നു.തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് ചെയര്‍മാനായും മേഖല സെക്രട്ടറി വിജിത്ത് കണ്‍വീനറുമായ 50 അംഗം സ്വാഗതസംഘം രൂപീകരിച്ചു.യോഗത്തില്‍ ജില്ലാ സെക്രട്ടറി ഏലിയാസ്,വയനാട് വിഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ അഷറഫ്,ഡയറക്ടര്‍മാരായ കാസിം,ജോമേഷ്, വൈത്തിരി മേഖല സെക്രട്ടറി സിദ്ധിക്ക്,ഷബീര്‍ എന്നിവര്‍ സംസാരിച്ചു.മാര്‍ച്ച് 6ന് മാനന്തവാടി മൈസൂര്‍ റോഡിലെ വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.