കെ.എസ്.ആര്.ടി.സി.ബസ്സ് സ്വകാര്യ ബസ്സിന്റെ പുറകിലിടിച്ചു
.
കെ.എസ്.ആര്.ടി.സി.ബസ്സ് സ്വകാര്യ ബസ്സിന്റെ പുറകിലിടിച്ചു.വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകീട്ട് 6.15ന് പനമരം ഇമാം ഗസ്സാലിക്ക് മുന്പില് വെച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി നിന്നും മാനന്തവാടിക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സിന് പുറകില്‍ കോഴിക്കോട് നിന്നും മനന്തവാടിക്ക് വരുകയായിരുന്ന കെ.എസ്ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.കെ.എസ്സ് .ആര്.ടി.സി.ബസ്സിന്റെ ചില്ല് പൂര്‍ണ്ണമായും തകരുകയും ചെയ്തു.