അധികൃതര്‍ അവഗണിച്ചു;കല്ലഞ്ചിറ അണക്കെട്ടിനെ സംരക്ഷിക്കാന്‍ നാട്ടുകാരെത്തി

0

ഏറെ കാലമായി അവഗണനയിലായിരുന്ന കല്ലഞ്ചിറ അണക്കെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.
അണക്കെട്ടിന്റെ പല ഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലാണ്.500 ഹെക്ടറോളം സ്ഥലത്തു കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിച്ചിരുന്ന അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ അടുത്തുള്ള വയലുകളിലേക്കു പോലും വെള്ളം എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.നിരവധി തവണ അണക്കെട്ടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതേ തുടന്നാണ് പ്രദേശത്തെ ഇന്‍സൈറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ഗൂഞ്ച് എന്ന സംഘടനയും നാട്ടുകാരും ഒത്തുചേര്‍ന്ന് അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!