ദേശീയപാത വികസനം സംയുക്ത സര്‍വ്വേക്കിടെ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.സര്‍വ്വേക്കിടെ സ്വന്തം നിലയില്‍ വനാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുന്നതും ദേശീയപാതയില്‍ ടാറിങ്ങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍ ഇടുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.ദേശീയപാത 766ലെ നവീകരണം വനംവകുപ്പ് തടഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളുടെയും വകുപ്പുദ്യോഗസ്ഥരുടെയും ചര്‍ച്ചയെതുടര്‍ന്നാണ് വനംവകുപ്പ്-റവന്യു-ദേശീയപാത വിഭാഗം എന്നിവരുടെ സംയുക്തസര്‍വ്വേ നടത്തി അതിരുകള്‍ നിര്‍ണ്ണയി്ക്കാന്‍ തീരുമാനിച്ചത്. ഇതിനെതുടര്‍ന്ന് ഇന്ന് നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നടപടികള്‍ നിര്‍ത്തിച്ചു.ഇത്തരത്തില്‍പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന നടപടി അംഗീകരിക്കാനാവില്ലന്നും ഇത്തരം നടപടികള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.അതേ സമയം വനാതിര്‍ത്തിയില്‍ സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുന്നത് 1938ലെ സര്‍വ്വേപ്രകാരമുള്ള അതിര്‍ത്തിയിലാണന്നാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കുന്ന മിനിഫോറസ്റ്റ് ഹെഡ്സര്‍വ്വേയര്‍ അറിയിച്ചത്.ടാറിംങ്ങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍ എടുത്തുവച്ചത് ശ്രദ്ധയില്‍പെട്ടിട്ടില്ലന്ന് ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്‍ഡനും അറിയിച്ചു.എന്തായാലും വരുംദിവസങ്ങളില്‍ ദേശീയപാത വികസനവുമായി ബന്ധപെട്ട സര്‍വ്വേയും വനംവകുപ്പിന്റെ നീക്കങ്ങളും സജീവചര്‍ച്ചയാവുമെന്നതില്‍ സംശയമില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.