തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവിലേക്ക്
തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴില്‍.സി.പി.എം പ്രാദേശിക നേതാക്കളായ മൂന്ന് അംഗ കമ്മറ്റിയെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചത്.മുന്‍ പഞ്ചായത്ത് സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍ കണ്‍വീനറും ഡി.വൈ.എഫ്.ഐ.മാനന്തവാടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വിപിന്‍, സി.പി.എം.വാളാട് ലോക്കല്‍ കമ്മറ്റി അംഗം ബിന്ദു രാജന്‍ അംഗങ്ങളുമായ കമ്മറ്റിയെയാണ് സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനകം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബാങ്ക് തിരഞ്ഞെടുപ്പ് നടത്താനായ നടപടികള്‍ സ്വീകരിക്കണം. ഫെബ്രുവരി രണ്ടിനായിരുന്നു നിലവിലെ ബാങ്ക് ഭരണസമിതിയുടെ കാലാവധി.2018 ഡിസംബര്‍ 10 നകം നിലവിലുണ്ടായിരുന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയിരുന്നു.നിലവില്‍ ജീവനകാരന്റെ മരണം ബാങ്ക് ഭരണത്തെപ്രതികൂലമായി ബാധിച്ചതിന് പുറമെ സി.പി.എം നെ സംബദ്ധിച്ചിടത്തോളം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നയിച്ചത് ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.അതിനിടെ സഹകരണ വകുപ്പ് നടത്തിയ അന്വോഷണത്തില്‍ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായാണ് സൂചന.ബാങ്ക് ജീവനകരന്‍ അനില്‍ കുമാറിന്റെ മരണം ബാങ്കിനെയും സി.പി.എം നെയും പ്രതിരോധത്തിലാക്കിയതിന് പുറമെ ഇപ്പോഴും ഇത് സംബദ്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നുമുണ്ട്. ജീവനക്കാരന്റെ മരണത്തില്‍ മറ്റൊരു ജീവനക്കാരനായ സുനീഷ് അറസ്റ്റിലായി റിമാന്റ് ചെയ്ത തൊഴിച്ചാല്‍ മുന്‍ ബാങ്ക് പ്രസിഡന്റ് പി.വാസു, സെക്രട്ടറി നസീമ എന്നിവര്‍കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. വാസുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി 5ന് പരിഗണിക്കും അത് വരെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദ്ദേശം കോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ട് അതെ സമയം സെക്രട്ടറിയായ നസീമയുടെ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലുമാണ് നസീമ ഇപ്പോഴും ഒളിവില്‍ തന്നെയാണ് ഇതിന് പുറമെ ബാങ്കിലെ ഒരു മുന്‍ ജീവനകാരനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന