ആകാശിന് ജന്മനാടില്‍ സ്വീകരണം നല്‍കി
എറണാകുളം മഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തില്‍ അഭിമന്യുവായി വെള്ളിത്തിരയില്‍ എത്തുന്നത് വയനാട്ടുകാരനാണ്. വാളാട് ആറോല പുല്ലുകുറിഞ്ഞിയില്‍ ഗീതയുടെ മകന്‍ ആകാശ്.5ാം ക്ലാസ്സുമുതല്‍ സിനിമയെന്ന മോഹവുമായി നടന്ന ആകാശിന് ഈ അവസരം കൈവന്നത് കഠിനമായ പരിശ്രമത്തിലൂടെ തന്നെയാണ്. ആകാശിന് ജന്മനാട് ആഘോഷമായ സ്വീകരണമാണ് നല്‍കിയത്. കെമിസ്ട്രിയില്‍ ഗവേഷണം നടത്തുകയെന്ന ആഗ്രഹത്തോടെ മുന്നാറിലെ വട്ടനടയില്‍ നിന്നും എറണാകുളം മഹാരാജ കേളേജിലെത്തി കലാലയ രാഷ്ട്രിയത്തിലെ വര്‍ഗ്ഗീയതയുടെ ചക്രവ്യൂഹത്തില്‍പ്പെട്ട് രക്തയാക്ഷിയായ അഭിമന്യുവിന്റെ വേഷമാണ് ആകാശ് ചെയ്യുന്നത്. കല്‍പ്പറ്റ ഗവ.എന്‍.എം.എസ്.എം കേളേജില്‍ ജേര്‍ണലിസം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആര്‍.എം..സി. സി ബാനറില്‍ നവാഗത സംവിധായകനായ വിനീഷ് ആരാധ്യ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ ആകാശിനെ കൂടാതെ നിര്യാതനായ കമ്മ്യൂണിസ്റ്റ് സഹചാരി സൈമണ്‍ ബ്രിട്ടോ, ഇന്ദ്രന്‍സ്, അനൂപ്, സേനാ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.