ദേശീയപാത 766 ൽ സംസ്ഥാന അതിർത്തി മൂലഹള്ളക്ക് സമീപം കർണാടക വനമേഖലയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ കുന്ദമംഗലം സ്വദേശികളായ ബേബി ഗിരിജ (62) വിദ്യാലക്ഷ്മി (35) വിനിലാൽ (36) , നിരഞ്ജനൻ (10) , നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പരുക്കേറ്റവരെ ആദ്യം സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം.
Sign in
Sign in
Recover your password.
A password will be e-mailed to you.