മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രദേശത്ത് മഴയുടെ തീവ്രത അളക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നും ദുരന്ത വ്യാപ്തിക്ക് കാരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ 29 വില്ലേജുകള്‍ ഹൈ റിസ്‌ക് മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളാണെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

ജില്ലയില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാന കണ്ടെത്തല്‍. ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ലെന്നും, ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലയില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്‌ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുദ്ധകാലടിസ്ഥാനത്തില്‍ മഴമാപിനികള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടറെ മഴക്കാലത്തിനു തൊട്ടുമുമ്പ് മാറ്റിയത് തെറ്റായ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ കക്ഷിചേര്‍ന്ന മുഹമ്മദ് ഷായുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!