വയോധിക മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അനേഷണം ഊര്‍ജിതം
വയോധികയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തൊണ്ടര്‍നാട് തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72) യുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ മാറി പഞ്ചായത്ത് കിണറ്റില്‍ കണ്ടെത്തിയത്. റോഡിനോട് ചേര്‍ന്ന് ഒരു മീറ്ററിലധികം ഉയരത്തിലാണ് കിണര്‍. ഇവര്‍ക്ക് ഇത്രദൂരം ദൂരംസ്വയം നടക്കാനാവില്ലെന്നും കൈവശമുണ്ടായിരുന്ന നാല് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പോലീസിലറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകുന്നേരം മുതല്‍ വയോധികയ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തൊണ്ടര്‍നാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തേറ്റമലയിലെ മകളുടെ കൂടെ താമസിച്ചു വന്നിരുന്ന കുഞ്ഞാമി മകള്‍ ആശുപത്രിയിലായതിനാല്‍ പകല്‍ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു.മകളുടെ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് ഇവരെ കാണ്മാനില്ലെന്ന കാര്യം അറിഞ്ഞത്. ഒറ്റക്ക് യാത്ര ചെയ്തുള്ള ശീലം ഇല്ലാത്ത ഇവര്‍ക്ക് പ്രായത്തിന്റെ അവശതകളുമുണ്ടെന്ന് ബന്ധുക്കള്‍ പോലീസില്‍ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതോടെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കാട്മൂടിക്കിടക്കുന്നതും ആള്‍മറയുള്ളതുമായ ജനവാസ കേന്ദ്രത്തിലെ വെള്ളമില്ലാത്ത കിണറ്റിലാണ് മൃതദേഹമുണ്ടായിരുന്നത്. പോലീസ് പ്രദേശത്തെ സി സി ക്യാമറ ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നും പോലീസ് വിവിധ സ്‌കോഡുകളായി അന്വേഷണം നടത്തുന്നുണ്ട്.