പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് രാജ്ഭവന്‍ അറിയിച്ചു. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തുന്നത്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഒ ആര്‍ കേളു.