സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി. കണ്ണൂര്‍ കാടാച്ചിറ പൊതുവാച്ചേരി വാഴയില്‍ സുഹൈര്‍(24)ആണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്. മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന 100 ഗ്രാമിന് മുകളില്‍ തൂക്കമുള്ള എംഡിഎംഎ കവറില്‍ പൊതിഞ്ഞ് അരയില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥിരമായി എംഡിഎംഎ കടത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു പ്രതിയെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു.
മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും, മീനങ്ങാടി പോലീസ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ലഹരി വില്‍പ്പന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് സുഹൈറെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് പോലീസിന്റെ തീരുമാനം. എ.എസ് ഐ പുഷ്പ, എസ് സി.പി.ഒ സിന്ധു , സി പി ഒ മാരായ എഡ്മണ്ട് ജോര്‍ജ്ക്ലിന്റ്, ഖാലിദ്, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. പേരാമ്പ്ര സ്വദേശി ഉബൈദാണ് പിടിയിലായത്.