മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് :ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

1

മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന കാലഘട്ടത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നതെന്നതോന്നലാണ് നിലവിലുള്ളതെന്നും മനുഷ്യന് പ്രാധാന്യം ഇല്ലേയെന്ന് ചോദിക്കേണ്ട അവസ്ഥയാണന്നുംമേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.നടവയല്‍ ഹോളിക്രോസ്മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച്നടത്തിയ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാങ്ങളെ ഈ വലിയ ആഴ്ചയില്‍ സഭ പ്രത്യേകമായി പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്നും അവരുടെ വേദന ഏറ്റെടുക്കുമെന്നും സഭ അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.നടവയല്‍ ഹോളിക്രോസ്മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച്നടത്തിയ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണമെന്നും , കുടിയേറ്റക്കാരുടെ കണ്ണീര്‍ വീണ രണ്ട് ജില്ലകളാണ് ഇടുക്കിയും വയനാട് എന്നും കുടിയേറ്റക്കാര്‍കള്ളന്‍മാരല്ലന്നുംമാര്‍ റാഫേല്‍
തട്ടില്‍ പറഞ്ഞു.നടവയലില്‍ രാവിലെ 7 മണിക്ക് എത്തിയ ബിഷപ്പിനെ വൈദികരും സിസ്റ്റേഴ്‌സും ഇടവക ജനങളും ചേര്‍ന്ന് സ്വീകരിച്ചു . തുടര്‍ന്ന് ദേവാലയത്തിലേക്ക് എത്തിയ ബിഷപ്പ് ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങളുടെ ഭാഗമായി കുരുത്തോല വെഞ്ചരിപ്പും ഓലകള്‍ കയ്യിലേന്തി പ്രദിക്ഷിണത്തിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനക്കും കാര്‍മ്മികത്വം വഹിച്ചു .

1 Comment
  1. Yesudas Nathan says

    ദൈവത്തിന് മനുഷ്യനും മറ്റു ജീവജാലങ്ങളും ഒന്ന് തന്നെ. ഈ ദിനത്തിൽ വേണ്ടാത്തത് പറഞ്ഞത് ബുദ്ധി ശുനിയത.

Your email address will not be published.

error: Content is protected !!