ഹോമിയോ ചികിത്സയില്‍ എന്‍എബിഎച്ച് അംഗീകാര നിറവില്‍ ബത്തേരി നഗരസഭ

0

അടിസ്ഥാന സൗകര്യവികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുവിമുക്തമായ അന്തരീക്ഷം തുടങ്ങിയ മേഖലകള്‍ പരിശോധിച്ചാണ് ബത്തേരി ഹോമിയോ ക്ലിനിക്കിന് അംഗീകാരം.ദേശീയ തലത്തില്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്ന വയനാട് ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് ബത്തേരി.

അലോപ്പതി മേഖലയില്‍ ഇ. ഹെല്‍ത്ത് സംവിധാനം ഉള്ളതു പോലെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഹിംസ് എന്ന പദ്ധതി (ഡിജിറ്റല്‍ ആരോഗ്യ ഡയറി) കൂടി നടപ്പാക്കി വരുന്നതായി നഗരസഭ ചെയര്‍ പേഴ്‌സന്‍ ടി.കെ.രമേശ് വ്യക്തമാക്കി.

ജനറല്‍ ഒ.പി. , അലര്‍ജി – ആസ്മ സ്‌പെഷ്യല്‍ ഒ പി.,തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് , സീതാലയം, സദ്ഗമയ ക്ലിനിക്കുകള്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം, പ്രത്യേക യോഗ പരിശീലനം എന്നീ സേവനങ്ങള്‍ നിലവില്‍ ലഭ്യമാക്കുന്നതായി ഡോ. ബേബി സിനി. എം പറഞ്ഞു.

കേരളത്തെപ്പോലെ തന്നെ എല്ലാ മേഖലയിലും മികവു തെളിയിച്ചുകൊണ്ട് ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനായി കഴിഞ്ഞ 3 വര്‍ഷമായി ഹാപ്പി ഹാപ്പി ബത്തേരി എന്ന അഭിമാന പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന അംഗീകാരങ്ങള്‍ പ്രചോദനമാകുന്നതായി നഗരസഭ ഭരണസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ അംഗീകാരവും അവിടത്തെ ജീവനക്കാര്‍ക്കും നഗരവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നതായി ടി.കെ.രമേശ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!