സൗജന്യനേത്ര പരിശോധനാ ക്യാമ്പ്

0

ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ നടത്തുന്ന സൗജന്യനേത്ര പരിശോധനാ ക്യാമ്പ് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇരുപതാമത്തെ ക്യാമ്പാണ് ഈ മാസം നടക്കുന്നത്. തിമിര രോഗികളെ കണ്ടെത്തി ചികിത്സിച്ച് സുഖപ്പെടുത്തി തിമിര മുക്ത ജില്ല സാധ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രാഥമിക ലക്ഷ്യം.

2022 ആഗസ്റ്റ് മാസത്തിലാണ് നേത്ര പരിശോധനാ ക്യാമ്പുകള്‍ക്ക് ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് തുടക്കം കുറിച്ചത്. ശാസ്ത്രക്രിയക്ക് കോയമ്പത്തൂര്‍ പോകുന്ന രോഗികളുടെ യാത്രാ ചിലവും, ഭക്ഷണവും, താമസവും, മരുന്നുകളും തികച്ചും സൗജന്യമാണ്. ക്യാമ്പ് ലയണ്‍സ് ക്ലബിന്റെ ഡിസ്റ്റടിക്ട് ഗവര്‍ണര്‍ റ്റി കെ രജീഷ് ഉത്ഘാടനം ചെയ്യും. ഡിഎംഒ ഡോ.ഡിഎംഒ ഡോ. ദിനേഷ് മുഖ്യാഥിതി ആയിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!