പുതുശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം
ആതുര രംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയതിന് പുതുശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് ആക്രഡിറ്റേഷന്‍ അംഗീകാരം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ചാന്ദിനിയുടെയും സഹപ്രവര്‍ത്തകരുടെയും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് — അംബിക ഷാജി, വൈസ് പ്രസിഡണ്ട് ശങ്കരന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആമിന സത്താര്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്.
അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അ ണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍എബി എച്ച് അംഗീകാരം നല്‍കിയത്. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്..