കേന്ദ്ര സര്‍ക്കാറിനെതിരെ  വിമര്‍ശനവുമായി ശ്രീമതി ടീച്ചര്‍ 

0

സിപിഎം ബത്തേരി ഏരിയ കമ്മിറ്റി ഓഫീസ് എകെജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ പികെ ശ്രീമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്ത് വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

എന്നിട്ട് വീണ്ടും മോദിയുടെ ഗ്യാരണ്ടിയെന്നാണ് പറയുന്നത്.സ്ത്രീ സംവരണ ബില്‍ പാസാക്കിയത് നടപ്പിലാക്കാനായില്ലെന്നും അങ്ങനെയൊരു ലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ ആദ്യ മോദി സര്‍ക്കാറിന്റെ കാലത്തോ, അല്ലെങ്കില്‍ രണ്ടാം സര്‍ക്കാറിന്റെ ആദ്യത്തിലോ പാസാക്കി ഇത്തവണ തന്നെ നടപ്പാക്കുമായിരുന്നു. ഇത് സ്ത്രീകളുടെ കണ്ണില്‍ പൊടിയിട്ട് സ്വാധീനിക്കാനാണെന്നും അവര്‍ ആരോപിച്ചു. ചടങ്ങില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം വിവി ബേബി അധ്യക്ഷനായിരുന്നു.സുരേഷ് താളൂര്‍,പിആര്‍ ജയപ്രകാശ്, കെസി റോസകുട്ടി ടീച്ചര്‍, പികെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!