കേരള വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്ക് പഠന വിലക്ക്.ഇന്നലെ വൈകിട്ട് യൂനിവേഴ്സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം.കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്.19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്.ഇവര്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല.ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍,വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു.ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്.