ജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ ഇനി സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകള്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി ഈ വര്‍ഷം നൂല്‍പ്പുഴ,വെങ്ങപ്പള്ളി,തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുന്‍വര്‍ഷങ്ങളില്‍മുട്ടില്‍,തിരുനെല്ലി,മുള്ളന്‍കൊല്ലി,പുല്‍പ്പള്ളി,വൈത്തിരി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗ്ഗീസ്,ഫുഡ്സേഫ്റ്റി ഓഫീസര്‍ എം കെ രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ ഭക്ഷ്യ ഉല്‍പ്പാദന വിതരണ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉറപ്പ് വരുത്തുക,സ്വകാര്യ പൊതു ഉടമസ്ഥതയിലുള്ള കുടിവെള്ള സ്രോതസ്സുകള്‍ പരിശോധനക്ക് വിധേയമാക്കുക,പഞ്ചായത്തിലെ സ്‌കൂള്‍,കോളേജ്,അംഗന്‍വാടി,കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതാഹാരത്തെക്കുറിച്ച് ബോധവല്‍ക്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും.കാര്‍ഷിക കര്‍മ്മസേനയുടെ സഹായത്തോടെ ജൈവകൃഷിബോധവല്‍ക്കരണ ക്ലാസ്സ്,മത്സ്യം,പച്ചക്കറി, മാംസം ഉള്‍പ്പെടെ എല്ലാമേഖലയിലും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം,മൊബൈല്‍ ഫുഡ്ടെസ്റ്റിംഗ് ലാബുകള്‍ ഉപയോഗിച്ചുള്ള ക്വിക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകളുടെ പരിശീലനവും ഇതിന്റെ ഭാഗമായി നടത്തുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗ്ഗീസ്,ഫുഡ്സേഫ്റ്റിി ഓഫീസര്‍ എം കെ രേഷ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.