ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ക്വിസ് കോമ്പറ്റീഷനും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ അധ്യക്ഷത വഹിച്ചു. എക്‌സൈസ് സിവില്‍ ഓഫീസര്‍ വിജേഷ് കുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി