സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ക്ഷീരസംഗമം മാധ്യമ അവാര്‍ഡ് വയനാട് വിഷന്‍ സബ് എഡിറ്റര്‍ എ അരുണ്‍കുമാര്‍ ഏറ്റുവാങ്ങി. പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ കിടാരിപാര്‍ക്കിനെ കുറിച്ച് ചെയ്ത ദൃശ്യമാധ്യമ ഡോക്യുമെന്ററിക്കാണ് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്.ഇടുക്കി അണക്കര ക്ഷീരസംഗത്തില്‍
മില്‍മ സംസ്ഥാന ചെയര്‍മാന്‍ കെ. എസ് മണി പുരസ്‌കാരം കൈമാറി. വയാന്ട് വിഷനും കേരളാ വിഷനും സംപ്രേഷണം ചെയ്യുന്ന കൃഷി വിജ്ഞാന പരിപാടി പാടവും പറമ്പുമാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രോഗ്രാമിന്റെ നിര്‍മ്മാണം, അവതരണം എന്നിവ നിര്‍വഹിക്കുന്നത് അരുണ്‍ കുമാറാണ്.