ഭാഗവത സപ്താഹയജ്ഞം ജനുവരി 27 മുതല്‍

0

തോണിച്ചാല്‍ പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ജനുവരി 27 മുതല്‍ ഫെബ്രുവരി 3 വരെ നടക്കും. 300 വര്‍ഷത്തെ ക്ഷേത്ര പാരമ്പര്യത്തിലെ പ്രഥമ സപ്താഹ യജ്ഞമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പയിങ്ങാട്ടിരി ഗ്രാമം. പഴശ്ശിരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ഓഫീസ് ജോലികള്‍ ചെയ്യാനും പൂജകള്‍ക്കും പാചകത്തിനും മറ്റുമായി തഞ്ചാവൂരില്‍ നിന്നുമാണ് ഇവിടെക്ക് തമിഴ് ബ്രാഹ്മണരെ കൊണ്ടുവന്നത്.

നെയ്ത്തുകാരുടെ (ശാലിയന്മാര്‍) കേന്ദ്രമായ ഇന്നത്തെ ഗ്രാമം നില്‍ക്കുന്ന സ്ഥലത്ത് പിന്നീട് ഇവര്‍ എത്തുകയും പാലക്കാട് ഗ്രാമം മാതൃകയില്‍ വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആ കാലത്ത് നിലവില്‍ വന്ന ക്ഷേത്രമാണ് ശ്രീ രാജരാജേശ്വരി ക്ഷേത്രം നെയ്ത്തുകാരനായ ഒരു ഭക്തന്‍ അദ്ദേഹത്തിന്റെ ആഗ്രഹ സാഫല്യം ഈ ക്ഷേത്ര സ്ഥാനത്ത് ബാലുശ്ശേരി പരദേവതയെ ധ്യാനിച്ച് തേങ്ങയെറിഞ്ഞ് സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായതത്രേ ക്രമേണ ഇവിടെ ഭക്തര്‍ ആരാധന നടത്തുകയും ദീര്‍ഘകാലം വേട്ടയെക്കാരുമകന്‍ (പരദേവത) ക്ഷേത്രമായി ആരാധന നടത്തുകയും ചെയ്തു .പിന്നീട് ക്ഷേത്രം ക്ഷയിക്കുകയും പൂജാദികര്‍മ്മങ്ങള്‍ മുടങ്ങുകയും ചെയ്തപ്പോള്‍ ശ്രീ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളും ഒരുമിച്ച് പ്രശ്‌നം നടത്തിയ ചിന്തയില്‍ ഇവിടെ ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രമാണെന്ന് കണ്ടെത്തി പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തി. 1992 മുതല്‍ പൂജകള്‍ ഉത്സവങ്ങള്‍ നടത്തി വരുന്നു വള്ളിയൂര്‍ക്കാവിലും ഗ്രാമത്തിന് സ്ഥാനമുണ്ടായിരുന്നു. പഴശിരാജാവാണ് വള്ളിയൂര്‍ക്കാവിലെ ദേഹണ്ട്ഡത്തില്‍ മൂത്ത പട്ടര്‍ സ്ഥാനത്ത് ഇവിടത്തെ ഒരു ബ്രാഹ്മണനെ നിയമിച്ചത്.ആ സ്ഥാനം ഏകദേശം 2014 വരെയും തുടര്‍ന്നിരുന്നു. ആദ്യമായി നടത്തുന്ന ഭാഗവത സപ്താഹ യജ്ജം ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പയിങ്ങാട്ടിരി ഗ്രാമവും പ്രദേശവാസികളും. യജ്ഞാചാര്യന്‍ ശ്രീ എ.കെ.ബി നായരുടെ കാര്‍മികത്വത്തിലാണ് യജ്ഞം നടക്കുക ഫൊബുവരി 1 ന്രുഗ്മിണി സ്വയംഭരവും ഘോഷയാത്രയും ഉണ്ടായിരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!