സൈക്കിള്‍ ക്ലബ്ബ് രൂപീകരിച്ചു

0

ജീവിതശൈലി രോഗങ്ങളില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുക എന്നലക്ഷ്യത്തോടെ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ ക്ലബ്ബ് രൂപീകരിച്ചു. രാവിലെ അരമണിക്കൂറെങ്കിലും സൈക്കിള്‍ സവാരി നടത്തുന്ന 35 വിദ്യാര്‍ത്ഥികളാണ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളത്. അവധിക്കാലത്ത് രാവിലെ ഒരുമിച്ച് സൈക്കിള്‍ സവാരി നടത്താനുമാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ സൈക്കിള്‍ ക്ലബ്ബ് പ്രധാനധ്യാപകന്‍ ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. കോര്‍ഡിനേറ്റര്‍മാരായ ടിന്റു മാത്യു, ഷമില്‍ അഗസ്റ്റിന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!