ആട് മോഷ്ടാക്കള്‍ പിടിയില്‍.
പിടിയിലായത് കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേര്‍. അടക്കാത്തോട് സ്വദേശികളായ പുതു പറമ്പില്‍ സെക്കീര്‍ (35) മരുതോങ്കല്‍ ബേബി (60) നൂല് വേലില്‍ ജൂഫര്‍ സാദിഖ് (23) ഉമ്മറത്ത് പുരയില്‍ ഇബായി (54) എന്നിവരെയാണ് തലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍ ഷായും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഓഗസ്റ്റില്‍ പേര്യ,വട്ടോളി മുള്ളല്‍ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ നല്ല ഇനം ആടുകളെ പല തവണയായി മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഘം പേര്യ ഭാഗത്ത് നിന്നും ആടുകളെ മോഷ്ടിക്കാന്‍ തുടങ്ങിയത്. പരാതിയെ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. സൂചന ലഭിച്ച പ്രതികള്‍ ഇടനിലക്കാരെ വെച്ച് ഒത്ത് തീര്‍പ്പിനായി ശ്രമം ആരംഭിച്ചു. എന്നാല്‍ പോലീസ് തന്ത്രപൂര്‍വ്വം ഒത്ത് തീര്‍പ്പിനെന്ന പോലെ വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. മോഷണത്തിനു പയോഗിച്ച ഓട്ടോറിക്ഷയും, ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. കുടുംബശ്രീ ലോണിലൂടെയും മറ്റും ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളില്‍ നിന്നാണ് ഇവര്‍ ആടുകളെ മോഷ്ടിച്ചത്. ഇവര്‍ മറ്റിടങ്ങളില്‍ ന മോഷണം നടത്തിയിട്ടുണ്ടോയെന്നുള്ള കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ വിമല്‍ ചന്ദ്രന്‍ , എസ് സി പിമാരായ ഏ ആര്‍ സനില്‍, വി കെ രഞ്ജിത്ത്, സി പി ഒ അല്‍ത്താഫ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.