ടൂറിസം ഡയക്ടര്‍ ബാണാസുര കേന്ദ്രത്തോട് കാണിക്കുന്ന അവഗണനയിലും തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിലുള്ള അലംഭാവത്തിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് തൊഴിലാളികള്‍ നീങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ കേന്ദ്രത്തെ തകര്‍ക്കുന്ന സമീപനമാണ് ഡയരക്ടര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം. സിഐടിയുവിന്റെ നേതൃത്വത്തിലാണ് 50 ഓളം തൊഴിലാളികള്‍ സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് ബാണാസുര ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.