പാപ്ലശ്ശേരി ഉദയ ക്ലബ്ബിന്റെയും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 3,4 തിയ്യതികളില്‍ ഉദയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. 8ഓളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.3ന്വൈകിട്ട് 5 മണിക്ക് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണ്ണന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും
യൂണിവേഴ്‌സിറ്റി സംസ്ഥാന താരങ്ങളും,ജില്ലയിലെ യുവ താരങ്ങളും എട്ട് ടീമുകള്‍ക്ക്
വേണ്ടി കളിക്കുന്നുണ്ട്.വിജയികള്‍ക്ക് ഒന്നാം സമ്മാനം 20001 രൂപയുംട്രോഫിയും രണ്ടാം സമ്മാനം 15001 രൂപയും
ട്രോഫിയും നല്‍കും.ഫെബ്രുവരി 3ന്വൈകിട്ട് 5 മണിക്ക് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണ്ണന്‍ ടൂര്‍ണ്ണമെന്റ്
ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ റ്റിബി സുരേഷ് , കെറ്റി മണി മാസ്റ്റര്‍ ,
കെആര്‍ സജീവന്‍ തുടങ്ങിയവര്‍ അറിയിച്ചു .