പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്താ വണമെന്ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ സംഘടിപ്പിച്ച സംസ്ഥാന തല ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്റെ ആഘാതം പരമാവധി കുറയ്ക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള കെട്ടിട നിര്‍മ്മാണ രീതികള്‍ അവലംബിക്കണം. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം ചെറുക്കുന്നതിനും, ഭൂവിനിയോഗം ശാസ്ത്രീയമായി പുനര്‍നിര്‍ണയിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. പ്രളയ ശേഷമുള്ള വയനാട്ടിന്റെ കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ നവീന പ്രതിഭാസങ്ങള്‍ പഠിക്കാന്‍ സംവിധാനങ്ങളുണ്ടാവണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റുമായി സഹകരിച്ചു നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി.ശിവ പ്രസാദ്, മിനി സാജു, ഡോ.ബാവ കെ.പാലുകുന്ന്,ടി.എം ഹൈറുദ്ദീന്‍, ടി.ജി. സജി, എം.കെ. രാജേന്ദ്രന്‍, എം.നിശാന്ത് മോഹന്‍, പി.എസ് ജയരാമന്‍, പി.എസ് സ്വാതി എന്നിവര്‍ പ്രസംഗിച്ചു.ദുരന്ത നിവാരണ അതോറിറ്റി അനലിസ്റ്റ് ആശാ കിരണ്‍ വിഷയാവതരണം നടത്തി. മത്സരത്തില്‍ ആയിഷ ജുമൈല, ഫാത്തിമ നൗറിന്‍ (എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്‍പ്പറ്റ) ഒന്നാം സ്ഥാനവും, ആന്‍പോള്‍, ഡാല്‍വിന്‍ ജോണ്‍സ് (ജി.എച്ച് .എസ് .എസ്.മീനങ്ങാടി) രണ്ടാം സ്ഥാനവും, അന്‍ഷിദ ബല്‍ക്കീസ്, ലുബിന ഫെബിന്‍ (ഗവ. സര്‍വജന വി.ച്ച്.എസ്.എസ്.ബത്തേരി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.