വര്‍ഗ്ഗീയതക്കെതിരെ ഒരുമിക്കേണ്ട  സാഹചര്യം അനിവാര്യം:മന്ത്രി എ.കെ.ശശീന്ദ്രന്‍ 

0

വര്‍ഗ്ഗീയതക്കെതിരെ ഒരുമിക്കേണ്ട സാഹചര്യം അനിവാര്യമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ .കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍ 75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്,ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

75 -മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. പോലീസ്, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് എന്നിങ്ങനെ 26 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. . പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടികള്‍ നടന്നത് ‘

Leave A Reply

Your email address will not be published.

error: Content is protected !!