കൊളഗപ്പാറ ചൂരിമലയില്‍ വീണ്ടും കടുവ ആക്രമണം. താണാട്ടു കുടിയില്‍ രാജന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്ന് തിന്നത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. വീടിനോട് ചേര്‍ന്ന ആലയില്‍ നിന്ന് പിടിച്ച് ബീനാച്ചി എസ്റ്റേറ്റിലേക്ക് കൊണ്ടുപോയാണ് കൊന്ന് ഭക്ഷിച്ചത്.രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളര്‍ത്തുമൃഗത്തെയാണ് കടുവ കൊല്ലുന്നത്. മൂന്ന് മാസം മുമ്പ് പ്രദേശത്തെ രാജന്റെ കറവപശുവിനെയും കടുവ കൊന്നിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി. പ്രദേശം കടുവ ഭീതിയിലാണ്.