വയനാട് ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ഡിപിസി തീരുമാനപ്രകാരം ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും റേഞ്ച് ഓഫീസര്‍മാരുമാണ് പങ്കെടുത്തത്. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാര്‍ അധ്യക്ഷനായി. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് സി. അസൈനാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ റ്റി കെ വിജയന്‍, മിനിപ്രകാശന്‍, ഷീല പുഞ്ചവയല്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ മണിലാല്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ദിനേശ്കുമാര്‍, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, ഡിപിസി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വനംവകുപ്പ് തയ്യാറാക്കിയ പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. ഈ പദ്ധതി ഓരോ പഞ്ചായത്ത് തലത്തിലും ചര്‍ച്ചചെയ്ത് മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തി ജില്ലാതലത്തില്‍ ക്രോഡീകരിച്ച് നബാര്‍ഡിലേക്ക് സമര്‍പ്പിക്കാനാണ് തീരുമാനം. 150 കോടി രൂപയുടെ പദ്ധതിയായിരിക്കും സമര്‍പ്പക്കുക.