അയോധ്യ പ്രാണപ്രതിഷ്ഠ: തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികള്‍

0

ഈ മാസം 22ന് അയോധ്യയില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അന്നേ ദിവസം തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ക്ഷേത്രപരിസരത്തെ ആയിരത്തോളം വീടുകളില്‍ അക്ഷതവും അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയും വിതരണം ചെയ്തു.ആയിരം പേര്‍ക്ക് തല്‍സമയം പരിപാടി കാണുവാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

22 ന് രാവിലെ 6 മണിക്ക് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. 8.30 പ്രഭാത ഭക്ഷണം . 9.30 ന് മോഹനന്‍ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാര്‍ച്ചന നടക്കും. 11.30 മുതല്‍ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ തല്‍സമയം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ആയിരം പേര്‍ക്ക് തല്‍സമയം പരിപാടി കാണുവാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണത്തോടെ ക്ഷേത്രത്തിലെ പരിപാടികള്‍ സമാപിക്കും. അന്നേ ദിവസം വൈകുന്നേരം വീടുകളില്‍ രാമജ്യോതി തെളിയിക്കാനുള്ള ചിരാതുകള്‍ ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അഖില്‍ പ്രേം.സി, കെ.പി ബാബുരാജ്, വി.ജി തുളസീദാസ് , കെ.വി രാധാകൃഷ്ണന്‍ , പ്രേംജിത്ത് ഒ.കെ തുടങ്ങിയവര്‍ സംസാരിച്ചു. പി.സോമസുന്ദരന്‍, അനൂപ് .പി.ജി, നിഖില്‍ പ്രേം.സി, രാമന്‍കുട്ടി ദ്വാരക തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!