കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14മത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിനായക ഹോസ്പിറ്റലും, ബത്തേരി നഗരസഭയും, വയനാട് വിഷന്‍ ചാനലും സംയുക്തമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തിങ്കളാഴ്ച ടൗണ്‍ ഹാളില്‍ രാവിലെ പത്ത് മണിമുതല്‍ 2 മണിവരെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഏഴ് വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമരുന്നും നല്‍കും.
തിങ്കളാഴ്ച രാവിലെ പത്ത് മണിമുതല്‍ 2മണിവരെയാണ് ടൗണ്‍ഹാളില്‍ ക്യാമ്പ്. ജനറല്‍മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്ക്, പീഡിയാട്രിക്, ഓര്‍ത്തോ, ഇന്‍എന്‍ടി, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളില്‍ പരിശോധ ഉണ്ടാകും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഒരു മാസത്തേക്ക് സര്‍ജറി, ലാബ്, എക്സറേ വിഭാഗങ്ങളില്‍ മിതമായ നിരക്കില്‍ തുടര്‍ചികിത്സ ലഭിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം നേരിട്ടെത്തി 12 മണി വരെ രജിസ്‌ട്രേര്‍ ചെയ്യാം. സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് പുക്കയില്‍ അധ്യക്ഷനാകും. ജില്ലാനേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അമ്പലവയല്‍ ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് വാട്ടര്‍ ബെഡ്, വാക്കര്‍ എന്നിവ പാലിയേറ്റീവ് സംഘങ്ങള്‍ക്ക് വിതരണം ചെയ്യും. അമ്പുകുത്തി നവരശ്മി ഗ്രന്ഥശാലയുമായി ചേര്‍ന്ന് ക്വിസ് മത്സരവും, സ്‌കൂള്‍ കേന്ദ്രീകരിച്ച് ചിത്രരചന മത്സരവും ബത്തേരി ക്ലസ്റ്ററിന്റെ നേതൃത്വത്തിലും ചിത്രരചന മത്സരം സംഘടിപ്പിക്കും. സ്വാഗത സംഘം കണ്‍വീനര്‍ സിഎച്ച് അബ്ദുള്ള, സി.ഒ.എ ബത്തേരി മേഖല കമ്മറ്റി സെക്രട്ടറി അരവിന്ദന്‍, ട്രഷറര്‍ ശ്രീകല ബ്രിജുരാജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.