തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്
തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്. വരുന്ന ഫെബ്രുവരി 2 ന് നിലവിലെ ഭരണ സമിതിയുടെ കലാവധി അവസാനിക്കുമെന്നിരിക്കെ വോട്ടര്‍ പട്ടിക പോലും യഥാസമയം പ്രസിദ്ധീകരിക്കാന്‍ നിലവിലെ ഭരണ സമിതിക്ക് കഴിയാത്തതാണ് ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവിലേക്ക് നീങ്ങാന്‍ ഇടയായത്. നിലവില്‍ ജീവനക്കാരന്റെ മരണം ബാങ്ക് ഭരണത്തെ പ്രതികൂലമായി ബാധിച്ചതിന് പുറമെ സി.പി.എം നെ സംബന്ധിച്ചിടത്തോളം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നയിച്ചത് ഏറെ പ്രതിരോധത്തിലാക്കും. അതിനിടെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായും സൂചനയുണ്ട്.
നിലവില്‍ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ മരണം ബാങ്കിനെയും സി.പി.എം നെയും പ്രതിരോധത്തിലാക്കിയതിന് പുറമെ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്. നിലവിലെ ഭരണ സമിതി യഥാസമയം വോട്ടര്‍ പട്ടികയും മറ്റ് നടപടികളും പൂര്‍ത്തീകരിക്കാത്തതിനാലാണ് ബാങ്ക് ഭരണം അഡ്മിനിസേട്രറ്റീവിലേക്ക് നീങ്ങുന്നത് വോട്ടര്‍ പട്ടികയും വിജ്ഞാപനത്തിന്റെ കോപ്പിയും മറ്റും നല്‍കാത്തതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ട് സഹകരണ വകുപ്പ് ജനുവരി 20 ന് ഉത്തരവിറക്കി കഴിഞ്ഞു. സി.പി.എം നെ സംബദ്ധിച്ചിടത്തോളം ഏറെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പ്.ബാങ്ക് ജീവനകാരന്റെ മരണം തന്നെ തവിഞ്ഞാല്‍ സി.പി.എം നെ ഏറെ പിടിച്ചുകുലുക്കിയിട്ടുണ്ട് അതിന് പുറമെ യഥാസമയം ബാങ്ക് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തത് ബാങ്ക് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും പിടിപ്പ് കേട് മൂലമാണെന്നതും സി.പി.എം. അണികളെ രോക്ഷാകുലരാക്കിയിട്ടുണ്ട് ബാങ്കിനെതിരെയുള്ള ആരോപണം ബലപ്പെടുത്തുന്നതാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സഹചര്യവും അതിനിടെ സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് സൂചന ഇത് സംബദ്ധിച്ചുള്ള കൂടുതല്‍ അന്വേഷണവും സഹകരണ വകുപ്പ് നടത്തിയേക്കും.