വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കഴിഞ്ഞ ദിവസം മേപ്പാടി കുന്നമ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഓടത്തോട് സ്വദേശി പൊറ്റയില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ അസറുദ്ധീന്‍ (28) ആണ് മരിച്ചത്.വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി ഞായറാഴ്ച്ചയാണ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ അപകടം ഉണ്ടായത്.