മീനങ്ങാടി നായ്‌ക്കൊല്ലി ഭദ്രകാളിക്ഷേത്രത്തിലെ പൂരമഹോത്സവം 21, 22, 23 തീയതികളില്‍ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22നും 23നുമാണ് പ്രധാന ആഘോഷം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനകളായ ഇന്ദ്രസെനും, ബല്‍റാമിന് സ്വീകരണം,തൃശൂര്‍ പൂരക്കാഴ്ചയായ കുടമാറ്റവും, പരമ്പരാഗത നാടോടി നൃത്തരൂപമായ ഡാണ്‍ഡിയ രാസും ഉള്‍പ്പടെ വ്യത്യസ്ഥമാര്‍ന്ന പരിപാടികള്‍ പൂരമഹോത്സവത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും ഭാരവാഹികള്‍.
21-ന് രാവിലെ രാജീവ് മാരാര്‍ ആന്‍ഡ് പാര്‍ട്ടിയുടെ തായമ്പക, 11 മണിക്ക് ഉച്ചപൂജ, 11.30ന് തൃക്കൊടിയേറ്റ്, 12.30ന് അന്നദാനം മൂന്നുമണിക്ക് പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ നിന്നടക്കം പറയെടുപ്പും ഇളനീര്‍വരവും, ആറിന് ദീപാരാധന, തുടര്‍ന്ന് സനില്‍കുമാറിന്റെ സോപാന സംഗീതം, 7.30ന് രാമായണ നൃത്താവിഷ്‌ക്കാരം. 22ന് രാവിലെ ഒന്‍പത് മണിക്ക് ഗുരുവായൂര്‍ ഇന്ദ്രസെന്‍, ബലറാം, വടക്കേക്കര റാണി എന്നീ ഗജവീരന്‍മാര്‍ക്ക് സ്വീകരണം,
9.30-ന് ഗജപത്മം പട്ടംസമര്‍പ്പണം, 10.30-ന് പകല്‍പ്പൂരം വെളിയനൂര്‍ സത്യന്‍ മാരാരുടെ നേതൃത്വത്തില്‍ 35-ല്‍പരം വാദ്യ കലാകാരന്‍മാര്‍ അണിനിരക്കു ന്ന പഞ്ചാരി മേളം, 12.30 മുതല്‍ 2.30 വരെ അന്നദാനം, നാലുമണിക്ക് ദേവന്‍മാരുടെ വെള്ളാ ട്ട്, അഞ്ചുമണിക്ക് ചെണ്ടക്കുനിയില്‍നിന്ന് ആരംഭിക്കുന്ന താപ്പൊലി നഗരപ്രദക്ഷിണത്തിന് ശേഷം രാത്രി എട്ട് മണിക്ക് ക്ഷേത്ര സന്നിധിയിലെത്തും.
തുടര്‍ന്ന് വര്‍ണശബളമായ കുടമാറ്റം, രാത്രി 8.30-ന് ആലിന്‍കീഴില്‍ മേളം. രാത്രി ഒന്‍പത് മണിക്ക് ആകാശവിസ്മയം, 9.30-ന് ഭഗവതി, ഗുളികന്‍ വെള്ളാട്ട്. 23-ന് രാവിലെ 8.30-ന് ദേവന്‍മാരുടെ തിറ, പത്തുമണിക്ക് കരിയാത്തന്‍ ത്തിറ, 12.30 മുതല്‍ 2.30 വരെ അന്നദാനം, രണ്ടുമണിക്ക് ഭഗവതി തിറ, വൈകീട്ട് 5.30-ന് മെഗാ ദണ്ഡീയ രാസ്, രാത്രി ഒന്‍പതിന് ശ്രീരാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവനടക്കും. ക്ഷേത്രസമിതി പ്രസിഡന്റ് മനോജ് കരിയാകുളത്തില്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ എം.വി. പ്രിമേഷ്, കണ്‍വീനര്‍ എന്‍.വി. വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.