ഡ്രൈവിങ് ടെസ്റ്റില്‍ എച്ച് എടുപ്പിച്ച് ലൈസന്‍സ് നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ദിനംപ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം 20 ആയും കുറയ്ക്കും.വെറുതെ വാഹനം ഓടിച്ചു കാണിച്ചാല്‍ മാത്രം പോര അപകടമുണ്ടാക്കാതെ വാഹനം കൈകാര്യം ചെയ്യാനും കഴിയുമോ എന്നുകൂടി പരിശോധിച്ചായിരിക്കും ലൈസന്‍സ് നല്‍കുക.കൂടാതെ ലേണേഴ്സ് ചോദ്യങ്ങള്‍ 30 എണ്ണമായി ഉയര്‍ത്തും.
നിലവില്‍ നിശ്ചിത അകലത്തിലും നീളത്തിലും നാട്ടിയ കമ്പികള്‍ക്കിടയിലൂടെ വാഹനം ഓടിച്ച് കാണിച്ച് എച്ച് എടുത്ത് കാണിച്ചാല്‍ ലൈസന്‍സ് നല്‍കുന്ന രീതിയാണ് മോട്ടോര്‍വാഹനവകുപ്പ് അവസാനിപ്പിക്കുന്നത്.കൂടാതെ ലേണേഴ്സ് ചോദ്യങ്ങള്‍ 30 എണ്ണമായി ഉയര്‍ത്തും. ഇതില്‍ 25 എണ്ണത്തിന് ശരിയുത്തരം നല്‍കിയാല്‍ ലേണേഴ്സ് ലൈസന്‍സ് ലഭിക്കും. ആദ്യം ഇത് 20 ചോദ്യവും 12 എണ്ണത്തിന് ശരിയുത്തരം നല്‍കിയാല്‍ ലേണേഴ്സ് ലഭിക്കുമായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സ്ഥലത്ത് പ്രത്യേക ബോക്‌സ് വരയ്ക്കും. ഇതില്‍ കൃത്യമായി മുന്നിലേക്കും പിന്നിലേക്കും വാഹനം ഓടിച്ചു കാണിക്കണം. റോഡില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട ചിട്ട വട്ടങ്ങളും പരിശോധിക്കും. കയറ്റം ഇറക്കം എ്ന്നിവിടങ്ങളിലും വാഹനം ഓടിച്ചുകാണിക്കണം.ദിനംപ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 20 ആയും കുറക്കും. ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുകയും മൂന്ന് മാസം വരെ സൂക്ഷിക്കുകയും ചെയ്യും. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമോ ഭീഷണിപെടുത്തലോ ഉണ്ടായാല്‍ നടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഡ്രൈവര്‍ പരിശീലനത്തിനും ലൈസന്‍സ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിങ് സെന്റര്‍ പദ്ധതി സംസ്ഥാനത്തും ആരംഭിക്കുന്നതിനു മുന്നോടിയായാണു ഗതാഗത വകുപ്പില്‍ പുതിയ പരിഷ്‌കാരം വരുന്നത്.