ഇടതുമുന്നണിയുടെ ഭാഗമായി തുടരും: ജുനൈദ് കൈപ്പാണി.
ഇന്ത്യ സഖ്യത്തിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ഇന്ത്യയോടൊപ്പം നിലകൊള്ളുക എന്നത് ജെ.ഡി.എസിന്റെ ജനാധിപത്യ ദൗത്യമാണെന്നും ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി.
ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കുക എന്നതാണ് ജെ. ഡി.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യ’സഖ്യത്തിനു പിന്തുണ അറിയിച്ചുകൊണ്ടുള്ള ജെ.ഡി.എസിന്റെ ഔദ്യോഗിക അറിയിപ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അടുത്ത ദിവസങ്ങളില്‍ ദേശീയ പ്രസിഡന്റ് സി. കെ നാണുവിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ കൈമാറുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.