മൂടകൊല്ലിയില്‍ രണ്ടാമത്തെ കൂടും വെച്ചു  

0

മൂടക്കൊല്ലി ശ്രീജിത്തിന്റെയും ശ്രീനേഷിന്റെയും പന്നിഫാമില്‍ വളര്‍ത്തിയിരുന്ന 30 കിലോയോളം തൂക്കം വരുന്ന 34 പന്നികളില്‍ 25 പന്നികളെയാണ് കടുവ കൊന്നത്. പ്രതിഷേധങ്ങള്‍ക്കിടെ പ്രദേശത്ത് രണ്ടാമത്തെ കൂടും സ്ഥാപിച്ചു. ജനുവരി 6 ന് 20 പന്നികളെയും, ഇന്ന് 5 പന്നികളെയുമാണ് നഷ്ടപ്പെട്ടത്. രാവിലെ 7 മണിയോടെ ഫാം വൃത്തിയാക്കാന്‍ ചെന്നപ്പോഴാണ് 14 പന്നികളുണ്ടായിരുന്ന ഫാമില്‍ പന്നികളുടെ കുറവ് ശ്രദ്ധിച്ചത്.

 

കൂടിന് സമീപത്ത് നിന്നും കണ്ട കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് 100 മീറ്റര്‍ മാറി വനത്തിലാണ് പന്നിയുടെ അവശിഷ്ടങ്ങള്‍ കാണുന്നത്. സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് മുന്‍പ് പന്നികളെ പിടിച്ച കടുവ തന്നെയാണ് ഇന്നും ഫാമിലെത്തിയതെന്നാണ് പറയുന്നത്.ഇതിനിടെ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരമില്ലാത്തതിലും, പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി വനംവകുപ്പിനെ തടഞ്ഞു .
പ്രദേശത്ത് രണ്ടാമത്തെ കൂട് വെക്കുമെന്നും , ഉദ്യോഗസ്ഥരാരും തന്നെ ഇവിടെ നിന്നും പോകില്ലെന്നും ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ അബ്ദുസമദും, കേണിച്ചിറ എസ് ഐ ഉമ്മറും ആക്ഷന്‍ കമ്മറ്റി അംഗങ്ങളെ അറിയിച്ചതോടെ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം തുടരാനാണ് ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം

 

Leave A Reply

Your email address will not be published.

error: Content is protected !!