12 ദിവസമായി പൂപ്പൊലി കണ്ട് മടങ്ങിയ സന്ദര്‍ശകര്‍ കുട്ടികള്‍ ഉള്‍പ്പടെ ഒരു ലക്ഷത്തി അറുപതിനായിരം പിന്നിട്ടു.
തിങ്കളാഴ്ച വരെ 4328460 രൂപയാണ് ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ചതെങ്കില്‍ മഴയൊഴിഞ്ഞ പിന്നീടുളള ദിവസങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു പൂപ്പൊലിയിലേക്ക് . തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ മാത്രം ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ചത് 3097290 രൂപയാണ്.
ചൊവ്വാഴ്ച കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒന്‍പത് ആളുകള്‍ പൂപ്പൊലി നഗരി സന്ദര്‍ശിച്ചപ്പോള്‍ ബുധനാഴ്ച പതിനാലായിരത്തി അറുനൂറ്റി പത്ത് പേരാണ് പൂപ്പൊലിയിലെത്തിയത്. പൂപ്പൊലി തുടങ്ങിയതിന് ശേഷം മഴ പൂര്‍ണ്ണമായും വിട്ട് നിന്ന 4 ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് വ്യാഴം വെള്ളി ദിവസങ്ങളിലായിരുന്നു. വ്യാഴാഴ്ച കുട്ടികള്‍ ഉള്‍പ്പടെ പതിനെട്ടായിരത്തി എണ്ണൂറ്റി എണ്‍പത്തിരണ്ട് സന്ദര്‍ശകരും, വെള്ളിയാഴ്ച ഇരുപത്തിനാലായിരത്തി നാനൂറ്റിനാല്‍പ്പത്തി ഒന്‍പത് സന്ദര്‍ശകരുമാണ് പൂപ്പൊലി കണ്ട് മടങ്ങിയത്. കുട്ടികള്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച വരെ ഒരു ലക്ഷത്തി അറുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് പേര്‍ പൂപ്പൊലി നഗരി സന്ദര്‍ശിച്ചതായാണ് ലഭ്യമായ വിവരം. ഇതിന് പുറമെ സ്‌കൂള്‍ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, മറ്റ് സൗജന്യ പാസുകളും ഉള്‍പ്പടെ പത്ത് ശതമാനത്തിലധികം ആളുകള്‍ ദിവസവും പൂപ്പൊലിയില്‍ വന്ന് പോവുന്നുണ്ട്. പൂപ്പൊലി തുടങ്ങി 12 നാള്‍ പിന്നിട്ടപ്പോള്‍ ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ച തുക എഴുപത്തിനാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എഴുനൂറ്റി അന്‍പത് രൂപയാണ്. വരും ദിവസങ്ങളില്‍ പൂപ്പൊലി കാണാനെത്തുന്നവരുടെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി വരുമ്പോള്‍ കളക്ഷന്‍ 1 കോടി പിന്നിടുമെന്നാണ് നിഗമനം. അവധി ദിനമായതിനാല്‍ ഞായറാഴ്ചയും, പൂപ്പൊലിയുടെ അവസാന ദിനമായ തിങ്കളാഴ്ചയും പൂപ്പൊലി നഗരിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്.