നാസിക്കിലെ യൂത്ത് ഫെസ്റ്റിവലില്‍  വയനാട്ടുകാരനായ ഷബീര്‍ അലിയും

0

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ വയനാട്ടുകാരനായ ഷബീര്‍ അലിയും. പത്ത് അംഗ കേരള ടീമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പാസ്റ്റിലും പരിപാടിയിലും പങ്കെടുത്തത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമാണ് വെള്ളമുണ്ടക്കാരനായ ഷബീറലി. ആര്‍ജെഡിയുടെ യുവ നേതാവുകൂടിയാണ് ഷബീറലി.

കേരളത്തില്‍ നിന്ന് വിവിധ ഇനങ്ങളിലായി 65 അംഗങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍ ,പ്രോഗ്രാം ഓഫീസര്‍ ബിന്ദു എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കുചേര്‍ന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!