കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇ.എം.എസ് മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള കേരളത്തിലെ മുഖ്യമന്ത്രിമാര്‍ ജനങ്ങളുടെ ഇടയിലാണ് നിന്നതെന്നും മൂന്ന് പേര്‍ കരിങ്കൊടി കാണിച്ചാല്‍ അയ്യോ എന്നെ കൊല്ലാന്‍ വരുന്നേ എന്ന് പറഞ്ഞ് കേരളത്തിലെ പോലീസിനെ ചുറ്റും കൂട്ടിനടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുറ്റവിചാരണ സദസ് ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ സി.പി.എമ്മുകാരടക്കം മടുത്തിരിക്കുകയാണ്. അതുകാരണം അടുത്ത തെരഞ്ഞെടുപ്പില്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ നമുക്കേ വോട്ടേചെയ്യു. അത് നമ്മളോടുള്ള ഇഷ്ടംകൊണ്ടല്ല. നിലവിലെ ഭരണം മടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മേഖലകളും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. നവകേരള സദസ്സില്‍ നല്‍കിയ പരാതി പരിഹരിക്കാന്‍ ഇതുവരെ സാധി്ച്ചിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് നല്‍കിയ മറുപടി ഇത്രയും കാലം കയറിയിറങ്ങിയിട്ടും ഒരു പരിഹാരവും കാണാത്ത ഓഫീസറെ കാണാനാണ്. ബ്രഹ്‌മഗിരിയില്‍ 108കോടിയൂടെ അഴിമതിയാണ് നടത്തുന്നതെന്നും കമന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്നവരാണ്. വിഷയം നിയമസഭയിലും പുറത്തും ഈ വിഷയം ഉന്നയിക്കുമെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഡി.പി.രാജശേഖരന്‍ അദ്ധ്യക്ഷനായി. യുഡിഎഫ് നേതാക്കളായ കെ.എന്‍.എ.ഖാദര്‍,എംഎല്‍എ മാരായ അഡ്വ.ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെ.എല്‍.പൗലോസ്, കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.