ജുനൈദ് കൈപ്പാണി ജനതാദള്‍ എസ് ദേശീയ സെക്രട്ടറി
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി കണ്‍വീനറുമായ ജുനൈദ് കൈപ്പാണിയെ ജനതാദള്‍ എസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഡിസംബര്‍ പതിനൊന്നിന് ബാംഗ്ലൂരില്‍ ചേര്‍ന്ന ജെ.ഡി.എസ് അഖിലേന്ത്യാ
പ്ലീനത്തിലെ പാര്‍ട്ടി പുന:സംഘടനാ പ്രമേയത്തിന്റ അടിസ്ഥാനത്തിലാണ് നിയമനം.
വിദ്യാര്‍ത്ഥി ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്,
യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനതാദള്‍ എസ് ജില്ലാ വൈസ് പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും
ചുമതല വഹിച്ചിരുന്നു