കടുവാ ഭീതി നിലനില്‍ക്കുന്ന പാടിച്ചിറയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. പാടിച്ചിറ ചൂനാട്ടുകവലയിലെ തോട്ടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. നേരത്തെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിലാണ് എട്ട് ക്യാമറകളാണ് സ്ഥാപിച്ചത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതര്‍.
ഒരാഴ്ചക്കിടെ പ്രദേശത്തെ കൃഷിയിടങ്ങളില്‍ കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും ചേര്‍ന്ന് തെരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടുവകളെ കണ്ടെത്താത്തിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിച്ചത്. വരും ദിവസങ്ങളില്‍ കടുവയ്ക്കായി കൂടുതല്‍ തിരച്ചിലുകള്‍ നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കടുവയെ കണ്ട പ്രദേശങ്ങള്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ മേഖലയായതിനാല്‍ വനംവകുപ്പിന്റെ തിരച്ചില്‍ ഏറെ പ്രയാസകരമായിരുന്നു. കാടുമൂടിക്കിടക്കുന്ന പ്രദേശത്തെ മറ്റുതോട്ടങ്ങളിലും വനപാലകര്‍ പരിശോധന നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.