ഫുട്‌ബോള്‍ പരിശീലനവും ടൂര്‍ണമെന്റും സംഘടിപ്പിച്ചു

0

ഗോത്ര വര്‍ഗ, തീരദേശ, തോട്ടം മേഖലകളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പഠന പരിപോഷണപരിപാടിയുടെ ഭാഗമായി നീര്‍വാരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലനവും, ടൂര്‍ണമെന്റും സംഘടിപ്പിച്ചു.

 

കുട്ടികളുടെ മാനസിക കായിക ക്ഷമത വര്‍ദ്ധിപ്പിച്ച് നാടിനും സമൂഹത്തിനും മാതൃകാ വ്യക്തിത്വങ്ങളാക്കുക എന്നലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് പിടിഎ വൈസ് പ്രസിഡണ്ട് കെഎം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ പരിശീലകരായ  ശ്യാം , ബോണി എന്നിവര്‍ പരിശീലനത്തിനും, തുടര്‍ന്ന് ടൂര്‍ണമെന്റിനും നേതൃത്വം നല്‍കി. പ്രധാനാധ്യാപിക ഫിലോമിന കെ എ, പി റ്റി എ പ്രസിഡന്റ് സനീഷ് എം എസ് , എസ് എം സി ചെയര്‍മാന്‍ ഷിജു ഇ വി, സീനിയര്‍ അസിസ്റ്റന്റ് ശ്രീജ ടി വി , നിഷാന്ത് പി, വിജിത പി, അമ്പിളി സി കെ , സുമിത്ര കെ പി, ബെന്നി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
00:10