നാലു പേരാണ് കടുവയെ കണ്മുന്നില്‍ കണ്ടത്.കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കടയില്‍ പോകാനിറങ്ങിയ വിനോദാണ് കണ്‍മുന്നില്‍ 15 മീറ്ററോളം ദൂരത്തിലുള്ള തോട്ടില്‍ കടുവ വെള്ളം കുടിക്കുന്നത് കണ്ടത്.ഭയന്നോടിയ വിനോദ് സമീപത്തെ വീടുകളിലും നാട്ടുകാരെയും പിന്നീട് വനം വകുപ്പിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ചതില്‍ കടുവ തന്നെയെന്ന് സ്ഥിരീകരിച്ചു.
പിന്നീടുള്ള ദിവസങ്ങളിലും പ്രദേശത്തെ വീട്ടുകാരും വാഹന യാത്രകാരും കടുവയെ കണ്ടു ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാര്‍.ക്ഷീരകര്‍ഷകനായ പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മൂക്കൈാല്ലിയില്‍ നിന്നും കുറഞ്ഞ ദൂരം മാത്രമാണ് മട്ടപാറയിലേക്കുള്ളത് അതിനാല്‍ നരഭോജി കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.സമീപത്തെ എസ്റ്റേറ്റും, സ്വകാര്യ വെക്തികളുടെ കാടുമൂടികിടക്കുന്ന ഭൂമിയും വന്യമൃഗങ്ങള്‍ ഇവിടം താവളമാക്കാനുള്ള കാരണമെന്ന് നാട്ടുകാര്‍