കുട്ടിയുടെ മരണം: കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു  

0

2018 ഡിസംബര്‍ 31ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിന്റെ പിറകുവശത്തെ വരാന്തയില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച കല്‍പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു (16) വിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ വയനാട് ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്ന ആളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിക്കുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരം അറിയിക്കേണ്ടതാണ്.

SP CRIME BRANCH: 9497996944

DYSP CRIME BRANCH: 9497990213, 9497925233

 

Leave A Reply

Your email address will not be published.

error: Content is protected !!