കല്ലൂരില്‍ ശബരിമല ദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുന്ന വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍ 67ല്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.