വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ് പതാക ഉയര്‍ത്തി. 23നാണ് സമാപനം.ഉപജില്ലയിലെ 80 വിദ്യാലയങ്ങളില്‍നിന്നുള്ള 5,000 ഓളം കുട്ടികളാണ് കലോത്സവത്തില്‍ മത്സരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം നാലിന് ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിക്കും. സമാപന സമ്മേളനം 23ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മേളയുടെ നടത്തിപ്പിന് 251 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരികയാണ്. 11 വേദികളിലായി 600 ഇനങ്ങളിലാണ് മത്സരം. സ്റ്റേജ് ഇന മത്സരങ്ങള്‍ 22,23 തീയതികളില്‍ നടത്തും. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും അപ്പപ്പോള്‍ വിതരണം ചെയ്യും.ജീറ്റോ ലൂയിസ്, എ.കെ. ബാബു പ്രസന്നകുമാര്‍, ഷാജി തദ്ദേവൂസ്, പി.കെ. സുധാകരന്‍ നായര്‍, കെ. വിശ്വനാഥ്, പി.കെ. രാജീവ്, പി.ഡി. അനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു