ഫെബ്രുവരി 14 ന് നടക്കുന്ന നെന്മേനി പഞ്ചായത്തിലെ 15-ാം വാര്‍ഡ് മംഗലം ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണ്ണായകം. മത്സരിക്കുന്ന ആരും ജയിച്ചാലും പ്രസിഡണ്ടാകുമെന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യകത. നിര്‍ണ്ണായകമാകാന്‍ കാരണം. പഞ്ചായത്ത് മുന്‍പ്രസിഡണ്ട് സി.ആര്‍ കറുപ്പന്‍ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മുന്നണികള്‍ ഉറ്റുനോക്കുന്ന ഒരുഉപതിരഞ്ഞെടുപ്പാണ് ഫെബ്രുവരി പതിനാലിനു നെന്‍മേനി പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡ് മംഗലത്ത് നടക്കുന്നത്. മത്സരിക്കുന്ന ആരും ജയിച്ചാലും പ്രസിഡണ്ടാകുമെന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യകത. എല്‍.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന പഞ്ചായത്താണ് നെന്മേനി. എന്നാല്‍ പ്രസിഡണ്ട് സ്ഥാനം എസ്.സി സംവരണമാണ്. പതിനഞ്ചാം വാര്‍ഡില്‍ നിന്നും ജയിക്കുകയും, പ്രസിഡണ്ടുമായിരുന്ന സി.പി.എമ്മിലെ സി.ആര്‍.കറപ്പനായിരുന്നു പഞ്ചായത്തിലെ ഏക എസ്.സി. അംഗം. പക്ഷേ മാസങ്ങള്‍ക്കുമുമ്പ് സ്ത്രീവിഷയാരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് അതിനിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 23 അംഗ ഭരണസമിതിയില്‍ നിലവില്‍ എല്‍.ഡി.എഫിന് 14 ഉം യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുള്ളത്.കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ മംഗലം വാര്‍ഡില്‍ 57 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്, യു.ഡി.എഫിനെ പരാജയപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനാല്‍ മൂന്ന് മുന്നണികളും അതിപ്രാധാന്യത്തോടെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്.